---
title: "മതം മാറി കല്യാണം കഴിക്കാൻ തയ്യാറായില്ല എന്ന് സോന അറിയിച്ചിരുന്നു , അവിടെ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം ; കുടുംബം"
english_title: "Sona had announced that she was not ready to convert and get married, and that's where the problems started; Family"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307844/Sona had announced that she was not ready to convert and get married, and that's where the problems started; Family"
published_at: "2025-08-11T15:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899c2e14b7b6_1000288492.png"
keywords: []
---

# മതം മാറി കല്യാണം കഴിക്കാൻ തയ്യാറായില്ല എന്ന് സോന അറിയിച്ചിരുന്നു , അവിടെ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം ; കുടുംബം

> **Lead Summary:** കോതമംഗലം: (പിറവോന്യൂസ്. in)കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

## Article Content

കോതമംഗലം: (പിറവോന്യൂസ്. in)കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

മതം മാറാൻ നിർബന്ധിച്ച് കുട്ടിയെ റമീസ് ഉപദ്രവിച്ചിരുന്നു എന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു. ശാരീരികവും മാനസികവുമായി തൻ്റെ മകളം റമീസിന്റെ കുടുംബം ഉപദ്രവിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നും ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യാപ്രേരണയ്ക്ക് കേസ് രജിസ്റ്റർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മരിച്ച സോനയുടെ കൂട്ടുകാരി ജോൺസി പറഞ്ഞതിനുശേഷം ആണ് സംഭവങ്ങളുടെ ഗൗരവം വീട്ടുകാർ അറിയുന്നത്. അതുവരെ സോന കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല.

റമീസുമായുള്ള പ്രശ്നങ്ങൾക്ക് ശേഷം മതം മാറി കല്യാണം കഴിക്കാൻ തയ്യാറായില്ല എന്ന് സോന അറിയിച്ചിരുന്നു. അവിടെ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നും കുടുംബം ആരോപിക്കുന്നു.

രജിസ്റ്റർ ചെയ്യാൻ എല്ലാക്കാര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് തൻ്റെ മകളെ വിളിച്ചുകൊണ്ട് പോകുകയും റമീസിന്റെമുറിയിൽ പൂട്ടിയിടുകയുമായിരുന്നു എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. റമീസിന്റെ ചില സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് കുട്ടിയ്ക്ക് സൂചന ലഭിച്ചു.

അതിനാൽ ഈ ആൾക്ക് വേണ്ടി മതംമാറില്ലെന്നും രജിസ്റ്റർ ചെയ്‌ത ശേഷം മാത്രം മതം മാറാമെന്ന് സോന കടുപ്പിച്ചു.രജിസ്റ്റർ ചെയ്യണമെങ്കിൽ പൊന്നാനിയിൽ പോകണമെന്ന നിബന്ധനയിൽ റമീസും കുടുംബവും ഉറച്ചുനിന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായെന്നും അതിനിടെ മകളെ പ്രതി മർദിച്ചെന്നുമാണ് സോനയുടെ അമ്മ പറയുന്നത്.

പ്രതിയും പെൺകുട്ടിയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതിചേർക്കും. ത ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും .ചാറ്റിൽ നിന്ന് കണ്ടെത്തി. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം പോയിരുന്നു. പഠനശേഷം വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ വീട്ടുകാർ ചില കാര്യങ്ങൾ മുന്നോട്ടുവെച്ചു. മതം മാറണമെന്നായിരുന്നു റമീസിൻ്റെ വീട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307844/Sona had announced that she was not ready to convert and get married, and that's where the problems started; Family)